തലയെടുപ്പുള്ള കൊമ്പനും കഥകളിയും! മലയാളത്തിലെ ചാനൽ പ്രളയത്തിലേക്ക് ശ്രീകണ്ഠൻ നായരുടെ ഫ്ളവേഴ്സ് ചാനൽ വരുന്നതിങ്ങനെ - DishKing.in - Updates of Satellite TV Channels

Latest

Search

Sunday 30 November 2014

തലയെടുപ്പുള്ള കൊമ്പനും കഥകളിയും! മലയാളത്തിലെ ചാനൽ പ്രളയത്തിലേക്ക് ശ്രീകണ്ഠൻ നായരുടെ ഫ്ളവേഴ്സ് ചാനൽ വരുന്നതിങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: മലയാള വിനോദ ചാനൽ രംഗത്ത് തലയെടുപ്പുള്ള കൊമ്പന്റെ സ്ഥാനത്ത് തന്നെയാണ് ശ്രീകണ്ഠൻ നായരുടെ സ്ഥാനം. അദ്ദേഹം തുടക്കമിട്ട എന്റർടെയ്ന്മെന്റ് ശൈലി തന്നെയാണ് മലയാളത്തിൽ ഇപ്പോഴുള്ള മിക്ക ചാനലുകളും പിന്തുടർന്ന് പോരുന്നത്.
ഏഷ്യാനെറ്റെന്ന് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യ ചാനലിലെ ഹിറ്റാക്കിയതിൽ ശ്രീകണ്ഠൻ നായരുടെ പങ്ക് ചെറുതല്ല. പിന്നീട് കേരളത്തിലെ ഏറ്റവും പ്രബലമായ മീഡിയാ ഗ്രൂപ്പായ മഴവിൽ മനോരമ വിനോദ ചാനൽ തുടങ്ങാൻ പദ്ധതിയിട്ടപ്പോഴും തലപ്പത്തിരിക്കാൻ തേടിയെത്തിയത് മറ്റാരെയുമില്ല, ശ്രീകണ്ഠൻ നായരെ തന്നെയായിരുന്നു. മഴവിൽ മനോരമയിൽ പുതുമയേറിയ പരിപാടികൾ ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നും പടിയിറങ്ങിയത്.

പുതിയ ചാനൽ എന്ന സ്വപ്നവുമായി പടിയിറങ്ങിയ ശ്രീകണ്ഠൻ നായർ സൂര്യ ടിവിയിൽ ടോക്ക് ഷോ അവതരിപ്പിച്ച് വരികയായിരുന്നു. മാദ്ധ്യമ രംഗത്ത് നിറഞ്ഞു നിൽക്കാൻ സ്വന്തം പേരിലായിരുന്ന അദ്ദേഹത്തിന്റെ ടോക്ക് ഷോ. അനുഭവ സമ്പത്തു വച്ച് ഈ പരിപാടിയും വിജയിപ്പിക്കാൻ ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞു. ഇപ്പോൾ ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന ചാനൽ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഫ്ളവേഴ്സ് എന്ന് തുടങ്ങുന്ന ചാനലിന്റെ സംപ്രേഷണം ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്.

കൊച്ചി ഇൻസൈറ്റ് മീഡിയ
സിറ്റിയുടെ ഭാഗമായി വിഭാവനം ചെയ്ത ഫളവേഴ്സ് ചാനൽ മലയാളത്തിൽ ചാനൽ യുദ്ധത്തിന് പുതിയ മാനം നൽകുമെന്ന കാര്യം ഉറപ്പാണ്. മീഡിയ സിറ്റിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വിഭാവനംചെയ്തിട്ടുള്ളതാണ് വിനോദ ടെലിവിഷൻ ചാനൽ ഫ്ളവേഴ്സ്. ഫെബ്രുവരി ആദ്യവാരം കൊച്ചിയിൽനിന്ന് സംപ്രേഷണം തുടങ്ങും. മുഴുവൻസമയ വാർത്താ ചാനൽ തിരുവനന്തപുരത്തുനിന്ന് ഏപ്രിലിലും അന്താരാഷ്ട്ര മാദ്ധ്യമ കോളേജ് സെപ്റ്റംബറിൽ കൊച്ചിയിൽനിന്നും ആരംഭിക്കും.

പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ് ചാനലിന്റെ ചെയർമാൻ. മീഡിയ സിറ്റിയിൽ 14
മാദ്ധ്യമ സംരംഭങ്ങളാണ്
മൂന്നുഘട്ടങ്ങളിലായി പ്രവർത്തനം ആരംഭിക്കുക. എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 27 ഏക്കറിലാണ് മീഡിയ സിറ്റി സമുച്ചയം ഉയരുന്നത്. ദുബായ്
സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വിദ്യവിനോദ്,
സൗദി അറേബ്യയിലെ അൽഅബീർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആലുങ്കൽ മുഹമ്മദ്, വാസൻ
ഐ കെയർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോ. എ എം അരുൺ, ഭീമ ജൂവലേഴ്സ്
ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഗോവിന്ദൻ, ഗൾഫാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ്
ഡയറക്ടർ സതീഷ് ജി പിള്ള തുടങ്ങിയവരാണ് മീഡിയ സിറ്റിയുടെ അണിയറക്കാർ.

ചാനലിന്റെ ലോഗോ പ്രകാശനത്തിന്റെ ഭാഗമായി
രണ്ട് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് തലയെടുപ്പുള്ള കൊമ്പനും കഥകളിയമായി കേരളീയ
ശൈലിയും ഉൾപ്പെടുത്തിയാണ്
ലോഗോയുടെ വീഡിയോ. ശ്രീകണ്ഠൻ നായരുടെ അനുഭവ സമ്പത്ത് തന്നെയാണ് ഫ്ളവേഴ്സ് ചാനലിന്റെ മുഖ്യ ആകർഷകം. ഭഗത് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ തുടങ്ങിയ ടി വി ന്യൂ ചാനൽ കടുത്ത പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ പുതിയ ചാനൽ ആരംഭിക്കുന്നത്.

എന്നാൽ തൊട്ടതെല്ലാം പൊന്നാക്കിയ
ശ്രീണ്ഠൻ നായരുടെ സാന്നിധ്യത്തോടെ മലയാളത്തിൽ ചാനൽ യുദ്ധം കൂടുതൽ കൊഴുക്കുമെന്ന കാര്യം ഉറപ്പാണ്. നിലവിൽ ഏഷ്യാനെറ്റ് തന്നെയാണ് മലയാളം വിനോദ ചാനൽ രംഗത്ത് മുൻനിരയിൽ പ്രോഗ്രാമുകളിലെ മികവുകൊണ്ട് മഴവിൽ മനോരമയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് കയറാൻ സാധിച്ചപ്പോൾ സൂര്യ ടിവി സിനിമകളുമായാണ് പിടിച്ചു നിൽക്കുന്നത്.കൈരളി ടിവിയും അമൃതയും മീഡിയാ വണ്ണുമാണ് വിനോദ ചാനലുകളുടെ ശ്രേണിയിലുള്ള മറ്റ് ചാനലുകൾ. മീഡിയാ വണ്ണിന്റെ ന്യൂസ് ചാനലും ആർഎസ്എസിന്റെ ജനം ടിവിയുമാണ് പുതുതായി സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ചാനലുകൾ.

Courtsy :www.marunadanmalayali.com

No comments:

Post a Comment