FLOWERS TV inviting Youth... - DishKing.in - Updates of Satellite TV Channels

Latest

Search

Wednesday 1 April 2015

FLOWERS TV inviting Youth...

കൊച്ചി: മലയാളത്തില് പുതിയതായി
തുടങ്ങാനിരിക്കുന്നു ഫ്ലവേഴ്സ് ചാനലിലേക്ക് പ്രതിഭകള്ക്ക് ക്ഷണം. വ്യത്യസ്ത മേഖലകളില് കഴിവ് തെളിയിച്ച യുവതീ-യുവാക്കള്ക്ക് ചാനലുമായി ബന്ധപ്പെടാം. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില് ആയിരിക്കും ഫ്ലവേഴ്സ് ചാനല് എത്തുക എന്നാണ് മാനേജിങ് ഡയറക്ടര് ആര് ശ്രീകണ്ഠന് നായര് പറയുന്നത്. ചാനല് ഏപ്രില് മാസത്തില് സംപ്രേഷണം ചെയ്ത് തുടങ്ങും. കഴിവുകള്ക്ക് അങ്ങനെ വേര്തിരിവുകള് ഒന്നുമില്ല. അത് എന്തായാലും അര്ഹിക്കുന്ന അംഗീകാരത്തോടെ ചാനലില് അവതരിപ്പിക്കാം എന്നാണ് നല്കുന്ന വാഗ്ദാനം. സംഗീതം, നൃത്തം, കല, സാഹിത്യം, സാംസ്കാരികം തുടങ്ങി എന്തുമാകാം അത്. നിലവിലെ ടെലിവിഷന് ചാനലുകള് യുവാക്കളെ അവഗണിക്കുന്നു എന്നാണ് ചല ഗവേഷണങ്ങളും കണ്ടെത്തുന്നത്. ഇതില് നിന്ന് ഒരു മാറ്റമാണ് ഫ്ലവേഴ്സ് ചാനല് ഉദ്ദേശിക്കുന്നത്. ഫ്ലവേവേഴ്സ് ചാനലില് പ്രതിഭ തെളിയിക്കാന് പ്രായപരിധി ഒരു പ്രശനവും അല്ല. ഫ്ലവേഴ്സ് ചാനലില് പരിപാടികള് അവതരിപ്പാന് ആഗ്രഹിക്കുന്നവര് ഈവിലാസത്തില് ബയോഡാറ്റ അയക്കുക.

ടാലന്റ് ഹണ്ട്, ഫ്ലവേഴ്സ്, ഇന്സൈറ്റ് മീഡിയ സിറ്റി കോംപ്ലക്സ്, എംബിഎം ടവര്, ജിഡിഡിഎക്ക് സമീപം, കടവന്ത്ര, കൊച്ചി. പിന് കോഡ് 682020. ഫോണ് നമ്പര്: 7025333000, ഇ മെയില്:
flowerstv20015@gmail.com

No comments:

Post a Comment